ആലംപാടി (www.evisionnews.co): എത്രവലിയ പുണ്യംചെയ്ത ആളാണെങ്കിലും തന്റെ അയല്‍വാസി നല്ലവനെന്ന് പറയാതെ ഒരാളും പരലോകത്ത് രക്ഷപ്പെടുകയില്ലെന്നും മറ്റുള്ളവരുടെ അഭിമാനത്തെ ആരും മോശമാക്കരുതെന്നും സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പറഞ്ഞു. ആലംപാടി ഉദയാസ്തമന ഉറൂസ് നേര്‍ച്ചയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ കുടുംബങ്ങളോടും അയല്‍വാസികളോടും കൃപയുള്ളവരാകണമെന്നും പരസ്പരം കലഹിക്കുന്നതിന് പകരം സ്‌നേഹിക്കുന്നവരായി മാറണമെന്നും തങ്ങള്‍ പറഞ്ഞു. കൂട്ടുപ്രാര്‍ത്ഥനക്ക് തങ്ങള്‍ നേതൃത്വം നല്‍കി. ഖിളര്‍ നബി മഹാന്‍മാരില്‍ മഹാന്‍ എന്ന വിഷയത്തില്‍ പി.വി അബ്ദുല്‍ സലാം ദാരിമി മുഖ്യപ്രഭാഷണം നടത്തി. എം.എ അബൂബക്കര്‍ ഹാജി, മുഹമ്മദ് മുബാറക് ഹാജി, എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി മുബാറക്, കെ.എ അബ്ദുല്ലക്കുഞ്ഞി ഹാജി, മുജീബ് റഹ്മാന്‍ ബാഖവി, അന്താറു അബൂബക്കര്‍ ഹാജി, ചാല്‍ക്കര മഹമൂദ് ഹാജി, അബൂബക്കര്‍ മുസ്ലിയാര്‍ എര്‍മാളം, എസ്.എം അബദുല്‍ ഖാദര്‍ ഹാജി, ഷരീഫ് മുസ്ലിയാര്‍ കോപ്പ, ആലിക്കുഞ്ഞി ഹാജി എര്‍മാളം, അബ്ദുല്ല ഹാജി മിഹ്‌റാജ്, ഷരീഫ് മുസ്ലിയാര്‍ പടിഞ്ഞാര്‍മുല, മൂസ ഹാജി ചേരൂര്‍ സംബന്ധിച്ചു.

Post a Comment
0 Comments