കാസര്‍കോട് (www.evisionnews.co): നാലുദിവസം മുമ്പ് വസ്ത്രംവാങ്ങനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ ഇനിയും കണ്ടെത്തനായില്ല. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിനെ (15)യാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത്. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജാസിര്‍ സെന്റ് ഓഫ് പരിപാടിക്ക് ധരിക്കാനായി വസ്ത്രമെടുക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
എന്നാല്‍ പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതാകുന്നതിനു മുമ്പ് ജാസിര്‍ കൂട്ടുകാരന്റെ ഒരു പഴയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച് കൂട്ടുകാരന്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്വിമ്മുകള്‍ മാറ്റിയിട്ടതായാണ് പോലീസ് സംശയിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment
0 Comments