Type Here to Get Search Results !

Bottom Ad

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയം: ഹാരിസ് ദാരിമി


കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അനുകരണീയവുമാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു. കാസര്‍കോട് ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റി മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ വിംഗ് പ്രതിനിധികള്‍ക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ സംഘടിപ്പിച്ച ലീഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ല പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഹംദുല്ലാഹ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ദിഖ് അസ്ഹരി പാത്തൂര്‍, ജില്ല ഭാരവാഹികളായ യുനുസ് ഫൈസി കാക്കടവ്, മുഷ്താഖ് ദാരിമി, സുബൈര്‍ ദാരിമി പൈക്ക, മൊയ്തു ചെര്‍ക്കള,ഫാറൂഖ് ദാരിമി കൊല്ലംപാടി, പിഎച്ച് അസ്ഹരി ആദൂര്‍, ജൗഹര്‍ ഉദുമ, സലാം ഫൈസി പേരാല്‍, ഇബ്രാഹിം അസ്ഹരി, ജമാല്‍ ദാരിമി, ഹുസൈന്‍ തങ്ങള്‍, ശറഫുദ്ധീന്‍ തങ്ങള്‍ കുന്നുംകൈ, ബുര്‍ഹാന്‍ തങ്ങള്‍, ലത്തീഫ് മൗലവി ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ശറഫുദ്ധീന്‍ കുണിയ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad