Type Here to Get Search Results !

Bottom Ad

ത്രിപുര തെരഞ്ഞെടുപ്പ് ഫലം: പിണറായി അപ്പോളോയില്‍ നിന്ന് 'ഒളിച്ചോടിയത്' പിന്‍വാതില്‍ വഴി


തിരുവനന്തപുരം (www.evisionnews.co): ത്രിപുര തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ചെന്നൈയിലെ മാധ്യമങ്ങളുടെ കണ്‍വെട്ടത്തുപോലും പ്രത്യക്ഷപ്പെടാന്‍ തയാറാകാതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിച്ചു. അപ്പോളോ ആശുപത്രിയില്‍ പരിശോധനക്കായി എത്തിയ അദ്ദേഹം മാധ്യങ്ങളുടെ മുന്നില്‍ പെടാതിരിക്കാനായി പരമാവധി ശ്രമിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലെത്തിയ പിണറായിയെ പ്രവേശിപ്പിച്ചിരുന്ന ഭാഗത്തേക്ക് മറ്റാര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി ഇവിടെനിന്ന് തേനാംപേട്ടുള്ള അപ്പോളോ സ്‌പെഷ്യാലിറ്റി ആസ്പത്രിയിലേക്ക് പോയതും രഹസ്യമായിട്ടായിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കാന്‍ ആശുപത്രിയില്‍ നിന്ന് പിന്‍വശത്തുള്ള കവാടത്തിലൂടെയാണ് ഗ്രീംസ് റോഡിലുള്ള ആസ്പത്രിയിലേക്ക് തിരിച്ചുപോയത്.

തേനാംപേട്ടുള്ള ആസ്പത്രിയില്‍ പോലീസ് അകമ്പടിയോടെ വന്ന പിണറായി വിജയനെ പ്രതീക്ഷിച്ച് മാധ്യമ പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളം അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം കാത്തുനിന്നു. അവസാനം ആശുപത്രിയുടെ പ്രധാന വാതിലിന് സമീപം വാഹനം തയാറാക്കി നിര്‍ത്തുകയും സുരക്ഷയൊരുക്കാന്‍ പോലീസ് സജ്ജമാകുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad