Type Here to Get Search Results !

Bottom Ad

ബലാത്സംഗം ചെയ്യുന്നവരെ പൊതുജനമധ്യത്തില്‍ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.പി


ഗുവാഹത്തി (www.evisionnews.co): ബലാത്സംഗക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ പൊതുമധ്യത്തില്‍ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.പി ആര്‍.പി ശര്‍മ്മ. ആസാമില്‍ ബലാത്സംഗങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് എം.പിയുടെ പരാമര്‍ശം. സ്ത്രീകളെ അനാദരിക്കുന്ന ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള ഏകവഴി വധശിക്ഷയാണെന്നും ബി.ജെ.പി എം.പി പറഞ്ഞു. 

'ബലാത്സംഗംപോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പൊതുമധ്യത്തില്‍ വെടിവെച്ചു കൊല്ലണം. ഈസംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക വഴി ഇതാണ്.' ശര്‍മ്മ പറഞ്ഞു. ബലാത്സംഗക്കേസിലെ കുറ്റവാളികളെ വെടിവെച്ചു കൊല്ലാന്‍ ഒരു ഷൂട്ടിംഗ് സ്‌ക്വാഡിനെ രൂപീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ശര്‍മ്മ പറഞ്ഞിരുന്നു. ക്രിമിനലുകള്‍ എന്നാരോപണം നേരിടുന്നവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന യു.പിയിലെ ഷൂട്ടിങ് സ്‌ക്വാഡിനെ ചൂണ്ടിക്കാട്ടിയായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad