Type Here to Get Search Results !

Bottom Ad

തീര്‍ത്ഥാടകര്‍ക്കു നേരെ ലോറി പാഞ്ഞു കയറി: ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് ഗുരുതരം


എറണാകുളം (www.evisionnews.co): തീര്‍ത്ഥാടകര്‍ക്ക് നേരെ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേ മുക്കാലോടെ കൊടകരയില്‍ വച്ചാണ് അപകടം ഉണ്ടായത്. അക്ഷയ് ഉള്‍പ്പെട്ടിരുന്ന സംഘം കാല്‍നടയായി പോവുകയായിരുന്നു. ഇവര്‍ക്കിടയിലേക്ക് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു.

ജെറിന്‍, ഷാബിന്‍ എന്നിങ്ങനെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് അപകടത്തില്‍ പെട്ട യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്ക് മുമ്പേ അക്ഷയ് മരിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad