Type Here to Get Search Results !

Bottom Ad

ജാനകി വധം: കൊല്ലാനുപയോഗിച്ച സ്റ്റീല്‍ കത്തി പോലീസ് കണ്ടെത്തി


തൃക്കരിപ്പൂര്‍ (www.evosopmmews.co): റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സ്റ്റില്‍ കത്തി പ്രതി അരുണിന്റെ സാന്നിധ്യത്തില്‍ ഇന്നലെ പോലീസ് കണ്ടെടുത്തു. കാര്യങ്കോട് പുഴയില്‍ പൊയ്യക്കാല്‍ ഭാഗത്തുനിന്നുമാണ് കത്തി പോലീസ് മുങ്ങിയെടുത്തത്. ഇനി രണ്ടുകത്തികൂടി കിട്ടാനുണ്ടെന്നാണ് ഡി.വൈസ്.എസ്.പി പറഞ്ഞു. പ്രതിയെ കോടതിയില്‍ നിന്നും ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഇന്നലെ രാവിലെ പുലിയന്നൂരില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 

കോസ്റ്റല്‍ പോലീസിലെ മുങ്ങല്‍ വിദഗ്ദനായ സെയ്ഫുദ്ദീനും നീന്തല്‍ താരം വെള്ളൂര്‍ എഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ ചന്ദ്രനും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പുഴയില്‍ നിന്നും രണ്ടാമത്തെ കത്തി മുങ്ങിയെടുത്തത്. വെള്ളത്തില്‍ കിടന്നത് കാരണം കത്തി തുരുമ്പിച്ച നിലയിലാണ്. ഇതിന് മുമ്പായി ഇതേ പുഴയുടെ പരിസരത്തെ പൊന്തക്കാട്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിച്ച അരിവാള്‍ മോഡലിലുള്ള ഒരു കത്തി കഴിഞ്ഞ ദിവസം പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ രണ്ടുകത്തി, മൂന്നു മുഖം മൂടി, മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഇതുവരെയായി പോലീസിന് ലഭിച്ചത്. ഇനി രണ്ടുകത്തി കൂടി കിട്ടാനുണ്ടെന്നാണ് അനേഷണ സംഘത്തില്‍ നിന്നും വിവരം. പുഴയുടെ ഒഴുക്കും ആഴവും കാരണം അഗ്‌നിശമന സേന വിഭാഗത്തിലെ വിദഗ്ധരെ വരുത്തി പുഴയില്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. സി.ഐ ഉണികൃഷ്ണനും സംഘവുമാണ് തെളിവിടുപ്പിനായി പ്രതിയുമായെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad