Type Here to Get Search Results !

Bottom Ad

അതിഞ്ഞാലില്‍ തട്ടു കടയുടമ കുഴഞ്ഞുവീണു മരിച്ചു


കാസര്‍കോട് (www.evisionnews.co): തട്ടുകടയുടമ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കുടക് സ്വദേശിയും അതിഞ്ഞാലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബൂബക്കറാ (52)ണ് മരിച്ചത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം വര്‍ഷങ്ങളായി തട്ടുകട നടത്തിവരികയായിരുന്നു. ഇന്നലെ വൈകിട്ട് കടയില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ അബൂബക്കറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മൈമൂന. മക്കള്‍: ജസീല, നദീറ (നഴ്സിംഗ് വിദ്യാര്‍ത്ഥി), ജംഷി (ദുര്‍ഗ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി). മരുമകന്‍: കബീര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad