പാലക്കാട് : തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഓഫിസിന്റെ ബോര്‍ഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. എ.കെ. ഗോപാലനെതിരെ ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനു നേരെ പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗവും നടത്തി. എകെജിയുമായി ബന്ധപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് ബല്‍റാം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അതിനിടെ, ബല്‍റാമിന്റെ ഓഫിസിനുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ തൃത്താലയില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ബല്‍റാമിന്റെ ഓഫിസിനു നേരെ അജ്ഞാതര്‍ മദ്യക്കുപ്പികളെറിയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

Post a Comment
0 Comments