Type Here to Get Search Results !

Bottom Ad

ഹാഫിളുമാരെ ആദരിച്ചു


പട്‌ള : (www.evisionnews.co)  പട്‌ള വലിയ ജുമാ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖുര്‍ആന്‍ ഹിഫ്‌ള് കോളേജില്‍ നിന്നും ചുരുങ്ങിയ കാലയളവിനുളളില്‍ പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയ ഹാഫിളുമാരെ ആദരിച്ചു. അല്‍ ഹാഫിള് മുഹമ്മദ് ഉനൈസ് ചട്ടഞ്ചാല്‍ ,അല്‍ ഹാഫിള് അഹ്മദ് അദ്‌നാന്‍ തളങ്കര പടിഞ്ഞാര്‍  എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പട്‌ള ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും അനുമോദനം നല്‍കി.
മര്‍ഹൂം ജി.മൊയ്തീന്‍ കുഞ്ഞി സാഹിബ് നഗറില്‍ നടന്ന  പൊതു സമ്മേളനം    ഹിഫ്‌ള് സെന്റര്‍ ചെയര്‍മാന്‍  പി.എസ്.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ജമാഅത്ത് ഖത്വീബ് മുഹമ്മദ് മുസ്തഫ ബാഖവി ഉല്‍ഘാടനം ചെയ്തു.

മുഹമ്മദ് ഉനൈസിന്റെ ഖിറാഅത്ത് അവതരിപ്പിച്ചു

പ്രിന്‍സിപ്പള്‍ അല്‍ ഹാഫിള് മുഹമ്മദ് മുസ്ല്യാരുടെ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു
അല്‍ ഹാഫിള് സിയാദ് നദ് വി തിരുവനന്തപുരം മുഖ്യ പ്രഭാഷകനായിരുന്നു.
 മുഹമ്മദ്  ഉനൈസ് ,അഹ്മദ്  അദ്‌നാന്‍  എന്നീ വിദ്യാര്‍ത്ഥികളെ മുഹമ്മദ് മുസ്തഫ ബാഖവിയും സിയാദ് നദ് വിയും ഷാളണിയിച്ചു.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പള്‍ അല്‍ ഹാഫിള് മുഹമ്മദ് മുസ്ല്യാരെ ജമാഅത്ത് പ്രസിഡന്റ് പി.എം അബൂബക്കര്‍ ഹാജി ഷാളണിയിച്ചു ആദരിച്ചു.
മദ്രസാ സ്വദര്‍ കുഞ്ഞി മുഹമ്മദ് മുസ്ല്യാര്‍ ,
ജമാഅത്ത് ട്രഷറര്‍ എം.എ മജീദ് , മദ്രസാ പ്രസിഡന്റ്  എം.കെ ഹാരിസ് , യു.എ.ഇ ജമാഅത്ത് പ്രസിഡന്റ് സുല്‍ത്താന്‍ മഹ്മൂദ് ,സൗദി ജമാഅത്ത്  ട്രഷറര്‍  അസ്ലം പട്‌ള ,ഓ.എസ്.എഫ് സെക്രട്ടറി റാസ പട്‌ള തുടങ്ങിയവര്‍ സംസാരിച്ചു.
മദ്രസാ ട്രഷറര്‍ ബീരാന്‍ ഹാജി , റാത്തീബ്  കമ്മിറ്റി  ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ഹാജിമൊഗര്‍ , ജമാഅത്ത് മുഅദ്ധിന്‍ ഹനീഫ് മൗലവി ,  കണ്‍വീനര്‍മാരായ ഷാഫി  എം.എസ് , ഷാഫി പാറ , തുടങ്ങിയവര്‍ സമ്മാന ദാനങ്ങള്‍ നിര്‍വ്വഹിച്ചു.
യോഗത്തില്‍  ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കി.
ജമാഅത്ത് സെക്രട്ടറി അഷ്‌റഫ്  കുമ്പള സ്വാഗതവും  എം .എസ് .മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad