Type Here to Get Search Results !

Bottom Ad

ഉണ്ണി മുകുന്ദനെതിരായ പീഡനാരോപണം: പരാതിക്കാരി ഹാജരാവണമെന്ന് കോടതി


കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന കേസില്‍ പരാതിക്കാരി നേരിട്ട് ഹാജരാവണമെന്ന് കോടതി. എറണാകുളം സി.ജി.എം കോടതിയാണ് പരാതിക്കാരിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 27ന് പരാതിക്കാരി ഹാജരാവണമെന്നാണ് കോടതി ഉത്തരവ്.

അതേസമയം, ഉണ്ണിമുകുന്ദന്‍ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരിക്കായിയുടെ അഭിഭാഷകര്‍ കോടതിയെ ബോധിച്ചു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകന്ദനെതിരെ പരാതി നല്‍കിയത്. സിനിമക്കഥ പറയാന്‍ ചെന്ന യുവതിയെ ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ്? പരാതി. ആഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15ന് പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad