Type Here to Get Search Results !

Bottom Ad

ആരോഗ്യമന്ത്രിയുടേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടി; യു.ഡി.എഫ്


കാസർകോട്:(www.evisionnews.co) ജനറൽ ആശുപത്രിയിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മിന്നൽ സന്ദർശനം നടത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻഎ.എം.കടവത്തും, കൺവീനർ കരുൺ താപ്പയും കുറ്റപ്പെടുത്തി.കാസർകോട് ജനറൽ ആശുപത്രയെ ബാധിച്ച രോഗം മാറണമെങ്കിൽ മന്ത്രിയും, ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും കാസർകോട്ടെത്തി ജനപ്രതിനിധികളുടെയും, കലക്ടറുടെയും, ഹോസ്പിറ്റൽ മാനേജിംഗ്‌ കമ്മിറ്റിയുടെയും സാന്നിദ്ധ്യത്തിൽ ഗഹനമായ ചർച്ച അനിവാര്യമാണെന്ന് ആഴ്ചകൾക്ക് മുമ്പ് നൽകിയകത്തിൽ സ്ഥലം എം.എൽ.എമന്ത്രിയെ ഉണർത്തിയിരുന്നു. അതിനു സമയം കിട്ടാത്ത മന്ത്രി ജനറൽ ആശുപത്രിയുടെ വിളിപ്പാടകലെ മൂന്ന് ദിവസം രാവും,പകലും പാർട്ടീ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിൽ മിന്നൽ സന്ദർശനമെന്ന പേരിൽ അഞ്ചു മിനുട്ട് നേരംകൊണ്ട്ആശുപത്രിയിൽ കയറിയിറങ്ങിയാൽ ഒരു പ്രശ്നവും മനസ്സിലാക്കാൻ കഴിയില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ആത്മാർത്ഥതയില്ലാത്ത നടപടിയാണിത്. ജനപ്രതിനിധികളെയും, കലക്ടറെയും ,ഹോസ്പിറ്റൽമാനേജിംഗ്‌കമ്മിറ്റിയെയും അറിയിക്കാതെ പ്രാദേശിക പാർട്ടീ നേതാക്കളെയും കൂട്ടി മന്ത്രിആശുപത്രിസന്ദർശിച്ചത് പ്രഹസനമാണ്. 
72 മണിക്കൂർ പാർട്ടീ യോഗത്തിൽആശുപത്രക്ക് വളരെ അടുത്ത വേദിയിൽ ഉണ്ടായിട്ടും കാസർകോട്ടെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി ഒരു മണിക്കൂറെങ്കിലും ആത്മാർത്ഥതയോടെ ചെലവഴിക്കാത്തത് ദൗർഭാഗ്യകരമാണ്.ഒരു മിനുട്ട് നേരത്തെ മിന്നൽ സന്ദർശനത്തിൽ മനസ്സിലാക്കി മന്ത്രി പത്രക്കാരോട് പറഞ്ഞതല്ല കാസർകോട് ജനറൽ ആശുപത്രയുടെ അടിസ്ഥാന പ്രശ്നങ്ങൾ. അത്ബേധ്യമാകണമെങ്കിൽ ആത്മാർത്ഥതയോടെ മനസ്സ് വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad