
കാറഡുക്ക:(www.evisionnews.co)കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം പട്ടികവര്‍ഗ സംവരണവാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 14 ബൂത്തുകളിലാണ് വോട്ടെടുപ്പ്. ഇതില്‍ ഒന്‍പത് ബൂത്തുകളില്‍ വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ(12) രാവിലെ 10 മുതല്‍ ബേഡഡുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെണ്ണല്‍. കെ.കൃഷ്ണന്‍ കുട്ടി, മധു.കെ, എച്ച്.ശങ്കരന്‍ എന്നീ സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
Post a Comment
0 Comments