കാസർകോട്: (www.evisionnews.co)കേരളാ നിയമസഭാ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജനുവരി 5 ന് രാവിലെ 10. ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ "അധികാര വികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങൾ " എന്ന വിഷയത്തിൽ സെമിനാർ നടക്കും.ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ, പൊതുപ്രവർത്തകരും ഇതിനെ പ്രയോജനപ്പെടുത്തണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.
സെമിനാർ നിയമസഭാ ഡെപ്യൂട്ടീസ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി വിഷയാവതരണം നടത്തും.പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിക്കും.പരിപാടി വിജയിപ്പിക്കുന്നതിന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന കൂടിയാലോചന യോഗം പരിപാടികളാവിഷ്കരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ,ബീഫാത്തിമ്മ ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായഎ.എ ജലീൽ, ജി.സ്വപ്ന, മാലതി സുരേഷ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ,എ.ഡി.എം. ദേവീദാസ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി, ഡി.സി.സി ജനറൽസെക്രട്ടറി കരുൺ താപ്പ, വി.എം.മുനീർ,കെ.എം.അബ്ദുൽ റഹിമാൻ, മുജീബ് കമ്പാർ, നൈമുന്നീസ, സമീറ മുജീബ്, മിസ്രിയ ഹമീദ്, കെ.അബ്ദുല്ല കുഞ്ഞി,അഷ്റഫ് ഇടനീർ, മനാഫ് നുള്ളിപ്പാടി, ശിവപ്രസാദ്, ബിജു ഉണ്ണിത്താൻ, നാഷ്ണൽ അബ്ദുല്ല, കരിവെള്ളൂർ വിജയൻ ,ഉബൈദുള്ള കടവത്ത്, കെ.ഖാലിദ്, ഹമീദ് ബെദിര, ഉസ്മാൻ അണങ്കൂർ, ഹഖിം അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു സംബന്ധിച്ചു.
Post a Comment
0 Comments