Type Here to Get Search Results !

Bottom Ad

ചരിത്രം തേടിയുളള എം.എസ്.എഫ്‌ പഠന യാത്ര ശ്രദ്ധേയമായി

കാസർകോട്: (www.evisionnews.co)മുസ്ലിം ലീഗ് ചരിത്രവും, സാമൂഹ്യ വ്യത്യസ്തതയും കണ്ടും കേട്ടും അനുഭവിക്കാൻ തുരുത്തി ശാഖ എം.എസ്.എഫ്‌ കമ്മിറ്റി സംഘടിപ്പിച്ച പഠന യാത്ര 'ഹെലെ ഐ കണ്ണൂർ ' പ്രവർത്തകർക്ക് നവ്യാനുഭവമായി.രാവിലെ 6:30 ന് തുരുത്തി ജുമാ മസ്ജിദ് ഖബർ സിയാറത്തോടെ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടി.എച്ച് മുഹമ്മദ്‌ ഫ്‌ളാഗ് ഓഫ്‌ ചെയ്തു.ആദ്യമായി എം.എസ്.എഫ്‌  പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഹബീബു റഹ്‌മാൻ എന്നിവർ അന്തിയുറങ്ങുന്ന തളിപ്പറമ്പ് ജുമാ മസ്ജിദിലെ ഖബർ സിയാറത്തിന് ശേഷം കെ.വി മാഷിന്റെ വീട്  സന്ദർശിച്ച് കുടുംബാഗംങ്ങളുമായി സംസാരിച്ചു. കൊല ചെയ്യപ്പെട്ട ഷുക്കൂറിന്റെ ഓർമ്മകൾ ഉറങ്ങുന്ന അരിയിലേക്കുള്ള യാത്ര  അംഗങ്ങളെ ഈറനണിയിച്ചു. അരിയിൽ ശാഖ പ്രവർത്തകർ യാത്രയെ സ്വീകരിച്ചു.
ഷുക്കൂറിന്റെ ഖബർ സിയാറത്തിന് ശേഷം കണ്ണൂർ ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറി ഷജീർ ഇഖ്‌ബാൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
കണ്ണൂർ സയൻസ് പാർക്കിൽ രാജ്യം ബഹിരാകാശ മേഖലയിൽ അടക്കം നേടിയ നേട്ടങ്ങളുടെ ദൃശ്യാവിഷ്കാരവും, ശാസ്ത്രപഠനങ്ങളും നേരിട്ട്  വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനായി.
ചരിത്രമുറങ്ങുന്ന അറക്കൽ മ്യുസിയത്തിലെത്തി. അറക്കൽ രാജ കുടുംബത്തിന്റെ തിരുശേഷിപ്പുകൾ കണ്ടറിഞ്ഞ് പയ്യാമ്പലം ബീച്ചിൽ വിദ്യാർത്ഥി സംഗമത്തോടെ അവസാനിച്ചു.
യാത്രക്ക് കാസർകോട് മണ്ഡലം എം.എസ്.എഫ്‌ ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ നേത്രത്വം നൽകി. ഷഫീഖ് കെ.കെ.പി, ജുനൈദ് സി, ഖലീൽ അബൂബക്കർ, ഹബീബ് എ.എച്ച്, ജസീൽ ടി.എം, അസറുദ്ദീൻ ഹുദവി, ജാഫർ ഹുദവി, മുബഷിർ, ശിംസാറുൽ ഹഖ്, മുനവ്വർ ടി.എം, അബ്ദുൽ റഹ്‌മാൻ ബി.എസ്.എം, നിസാം ബി.എസ്.എം, ഇൻസാദ്, കൻസുൽ ഹഖ്, താബിസ്, ഷാനിദ്, സവാദ്, നബീൽ, ഷമാം, ആദിൽ, ബാസിൽ, അംജദ്, ഷബീബ്, ഫാരിസ്, സാബിത്ത്, ഹദ്‌നാൻ യാത്രയിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad