തിരുവനന്തപുരം : (www.evisionnews.co) നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചുചേര്‍ക്കും. ഇതിനായി ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍
സംസ്ഥാന മദ്രസാധ്യാപകര്‍ക്കു പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പടെയുളള അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും അനുബന്ധസേവനങ്ങള്‍ക്കും വേണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനാണ് പുതിയ നിയമനിര്‍മാണം. കേന്ദ്രസര്‍ക്കാരിന്റെ 2017ലെ മെട്രോ റെയില്‍ പോളിസിയില്‍ മെട്രോ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (യു.എം.ടി.എ) രൂപീകരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതു കണക്കിലെടുത്താണു ബില്‍ കൊണ്ടുവരുന്നത്.

Post a Comment
0 Comments