Type Here to Get Search Results !

Bottom Ad

നിയമവാഴ്ച്ചയുടെ പേരിൽ കാസർകോട്ടെ പൊലീസ് നടത്തുന്ന തേർവാഴ്ച്ച അവസാനിപ്പിക്കണം; യൂത്ത് കോൺഗ്രസ്

Image result for യൂത്ത് കോൺഗ്രസ്കാസർകോട്: (www.evisionnews.co)നിയമവാഴ്ച്ചയുടെ പേരിൽ കാസർകോട്ടെ പൊലീസ് നടത്തുന്ന ഭരണകൂട തേർവാഴ്ച്ച അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് കാസർകോട് പാർലമെന്ററി മണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ അണങ്കൂർ ആവശ്യപ്പെട്ടു.കഴിഞ്ഞ കുറേ കാലമായി കാസർകോട്ടും പരിസര പ്രദേശത്തും പൊലീസ് കൃത്യനിർവ്വഹണമെന്ന പേരിൽ പൊതുജനത്തിന്റെ സ്വൈര്യ  യാത്രയ്ക്ക് തടയിടാനാണ് ശ്രമിക്കുന്നത്. സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഗനം കൂടിയാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അണങ്കൂരിലെ ചെറുപ്പക്കാരന്റെ മരണത്തിനിടയാക്കിയ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും  പ്രസ്‍താവനയിൽ  പറഞ്ഞു.
പലപ്പോഴും വാഹനം പരിശോധിക്കാൻ അനുമതിയില്ലാത്ത എ.ആർ ക്യാമ്പിലേയും മറ്റും ബൈക്കുകളിൽ സഞ്ചരിക്കുന്ന പൊലീസുകാരും അപകടം വരുത്തും വിതം ബൈക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിലും ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കണമെന്നും ഉസ്മാൻ അണങ്കൂർ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad