Type Here to Get Search Results !

Bottom Ad

കലാലയങ്ങളില്‍ നിന്നും മനുഷ്യത്വമുള്ള സമൂഹം സൃഷ്ടിക്കപ്പെടണം: മിസ്ഹബ് കീഴരിയൂര്‍


ബദിയടുക്ക (www.evisionnews.co): കലാലയങ്ങളില്‍ നിന്നും മനുഷ്യത്വമുള്ള സമൂഹം സൃഷ്ടിക്കപ്പെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍. മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിംലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്‍ത്ഥി സംഗമം ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജീര്‍ ഇഖ്ബാല്‍, ഹാരിസ് മാടപ്പള്ളി മലപ്പുറം എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബദ്ുദ്ദീന്‍ താസിം പതാക ഉയര്‍ത്തി. 

ഹാഷിം ബംബ്രാണി, മാഹിന്‍ കേളോട്ട്, പിഡിഎ റഹ്മാന്‍, ഷാഫി ഹാജി, ആബിദ് ആറങ്ങാടി, സിഐ ഹമീദ്, ബഷീര്‍ പള്ളങ്കോട്, ഉസാം പള്ളങ്കോട്, അബ്ദുല്ല ചാലക്കര, എന്‍.പി പള്ളിക്കുഞ്ഞി ഹാജി, അബൂബക്കര്‍ പെരഡാന, മൂസ ഹാജി കിന്നിംഗാര്‍, എസ്‌കെ അബ്ബാസ്, യൂസഫ് ഹാജി തോട്ടം, ശംസുദ്ധീന്‍ കിന്നിംഗാര്‍, അസീസ് കോട്ടി, മുഹമ്മദ്, കെപി അബ്ബാസ്, അബ്ബാസലി, അഷ്‌റഫ് കരോടി, അഷ്‌റഫ്, ജി. രിഹാസ്, റഷീദ് എഡോണി, ഖാദര്‍ ആലൂര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചര്‍, അഷ്റഫ് ബോവിക്കാനം, സവാദ് അംഗഡിമുഗര്‍, സലാം ബെളിഞ്ചം, സക്കീര്‍ ബദിയടുക്ക, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, സിയാദ് പെരഡാല, രിഫായി ചര്‍ളട്ക്ക, മജീദ് ബെളിഞ്ചം, ഇജാസ് ഇബ്രാഹിം, ഷാനവാസ് മാര്‍പ്പിനട്ക്ക, എന്‍.എച്ച് അല്‍താഫ്, ജുനൈദ്, സുല്‍ത്താന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad