തിരുവനന്തപുരം (www.evisionnews.co): ദേശീയപാതയില്‍ ചെമ്പകമംഗലത്തിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചെമ്പകമംഗലം കോരാണിയില്‍ കുഴിവിള വീട്ടില്‍ വാടയ്ക്ക് താമസിക്കുന്ന സത്യന്റെ മകന്‍ സജിത്ത് (23), കീഴാവൂര്‍ കല്ലുപാലം നാസാ മന്‍സിലില്‍ സവാദിന്റെയും സൗദയുടെ മകന്‍ സാധിഖ് (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം. ഇരുവരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളും സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പൊലീസുമാണ് ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാധിക് വീഡിയോ ഗ്രാഫറും സജിത്ത് ആല്‍ബം ഡിസൈനറുമാണ്.

Post a Comment
0 Comments