Type Here to Get Search Results !

Bottom Ad

ജിഷ്ണു പ്രണോയ് നീതി തേടുന്ന യാത്രക്ക് ഒരാണ്ട്
കെ.ടി റഊഫ്

ജിഷ്ണു പ്രണോയ് എന്ന എസ്.എഫ്.ഐക്കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരണപ്പെട്ടിട്ട് ഒരാണ്ടുകടന്നുപോയി. സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ അപകടകരമായ നിരവധി പ്രശ്‌നങ്ങളും സാഹചര്യങ്ങളും കേരളീയ പൊതുമണ്ഡലത്തില്‍ ചര്‍ച്ചക്ക് (www.evisionnews.co)വിധേയമാക്കപ്പെട്ടതില്‍ ജിഷ്ണുവിന്റെ മരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പാമ്പാടി നെഹ്‌റു കോളേജിലെ 'ഇടിമുറിയില്‍' ജിഷ്ണുവിനെ മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാരായ പ്രതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് ചരമ വാര്‍ഷികം ആചരിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി സമൂഹത്തോട് തുറന്നുപറയാന്‍ എസ്.എഫ്.ഐക്ക് ബാധ്യതയുണ്ട്. 

തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന പോലീസ് മേധാവിയെ കണ്ട് ആവശ്യപ്പെടാനുള്ള ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സ്വാതന്ത്ര്യത്തെ എസ്.എഫ്.ഐ യുടെ ശുഭ്ര പതാകയില്‍ ആദ്യം എഴുതിവെച്ച സ്വാതന്ത്ര്യത്തെ ഇരട്ടച്ചങ്കന്റെ പോലീസ് അനന്തപുരിയുടെ തെരുവില്‍ വലിച്ചിഴച്ചപ്പോള്‍ ഒരു ചെറുവിരലനക്കാന്‍ പോലും നിങ്ങളെ (www.evisionnews.co)കണ്ടിരുന്നില്ല. ജിഷ്ണുവിന്റെ ഘാതകരെ വിലങ്ങണിയിച്ച് ജനാധിപത്യം നടപ്പാക്കേണ്ട പിണറായിയുടെ പോലീസ് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുക വഴി എസ്.എഫ്.ഐയുടെ ശുഭ്രപതാകയില്‍ രണ്ടാമത് എഴുതിവെച്ച ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിച്ചപ്പോഴും പ്രതിഷേധത്തിന്റെ പാതയില്‍ നിങ്ങളെയാരും കണ്ടിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പിണറായി സര്‍ക്കാറും സര്‍ക്കാരിന്റെ അഭിഭാഷകരും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട പോലീസുമാണെന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച കേസില്‍ തെളിവുകളുടെ അഭാവത്തില്‍ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ് ജാമ്യം അനുവദിക്കാന്‍ ഉത്തരവ് നല്‍കുന്നതെന്ന (www.evisionnews.co)കോടതിയുടെ വിധിന്യായത്തിലൂടെ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 

വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കേണ്ട സാമൂഹിക സമത്വം ലഭിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യവും ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധതരം പ്രശ്‌നങ്ങളും പീഢനങ്ങളും കണ്ടില്ലെന്ന് നടിക്കുക വഴി ഇടതു സര്‍ക്കാര്‍ എസ്.എഫ്.ഐയുടെ ശുഭ്രപതാകയില്‍ മൂന്നാമത് എഴുതിവെച്ച സോഷ്യലിസത്തോട് മുഖം തിരിച്ചപ്പോഴും വിയോജിപ്പിന്റെ നേര്‍ത്ത ശബ്ദമുയര്‍ത്താന്‍ പോലും എസ്.എഫ്.ഐ ഉണ്ടായിരുന്നില്ല . പിന്നെ എന്ത് ധാര്‍മ്മികതയാണ് ജിഷ്ണു പ്രണോയിയെക്കുറിച്ച് സംസാരിക്കാന്‍ (www.evisionnews.co)എസ്.എഫ്.ഐ ക്കാരാ നിങ്ങള്‍ക്കുള്ളത് . സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കുന്ന തരത്തില്‍ ഫീസ് കുത്തനെ കൂട്ടിയപ്പോഴും സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി യില്‍ സൗജന്യയാത്ര നിഷേധിക്കാനുള്ള തീരുമാനമെടുത്തപ്പോഴും തുടര്‍ച്ചയായി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചപ്പോഴുമെല്ലാം പിണറായിയുടെ പാര്‍ട്ടി രാജിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സമരോത്സുകതയെ പണയം വെച്ച നിങ്ങള്‍ക്ക് എങ്ങിനെയാണ് ജിഷ്ണുവിനെക്കുറിച്ച് പറയാന്‍ കഴിയുന്നത് . 

ഫ്‌ളാഷ് മോബിന്റെ പേരുപറഞ്ഞ് തെരുവിലിറങ്ങി ഒരു സമുദായത്തെയാകെ അപമാനിച്ച നിങ്ങള്‍ക്ക് ജിഷ്ണുവിന് വേണ്ടി തെരുവിലിറങ്ങാന്‍ എന്താണ് തടസമായി നില്‍ക്കുന്നത്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളെ കൈയ്യാമം വെക്കുകയും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ മാറ്റത്തിനായി നിയമനിര്‍മ്മാണം നടത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ജിഷ്ണുവിന് നീതി കിട്ടിയെന്ന് പറയാനാകൂ. 'സഖാവ് 'സിനിമയിലെ ഡയലോഗുകളില്‍ മതിമറക്കുന്നതിനപ്പുറത്ത് (www.evisionnews.co)ജീവിതകാലത്ത് എസ്.എഫ്.ഐയുടെ ശുഭ്രപതാക മാത്രം തോളിലേന്തിയ ജിഷ്ണു പ്രണോയിയുടെ ഘാതകരെ പിടികൂടാനുള്ള പ്രയാണത്തില്‍ എസ്.എഫ്.ഐക്കാരന്റെ ഉയരാന്‍ മടിക്കുന്ന കൈകളും പറയാന്‍ മടിക്കുന്ന നാവുകളും അടിമത്വത്തിന്റേതും കാപട്യത്തിന്റേതുമാണെന്ന് കേരളത്തിലെ ക്യാമ്പസുകള്‍ തിരിച്ചറിയുന്ന കാലം അതിവിദൂരമല്ല. സ്വാശ്രയ സ്ഥാപനങ്ങളില്‍ ജിഷ്ണു പ്രണോയിമാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. നിയമവ്യവസ്ഥയുടെ കാവലാളുകള്‍ സുഖനിദ്രയിലാണ്ടു കിടന്നാല്‍ 'മഹിജ'മാര്‍ ഇനിയുമുണ്ടാകുമെന്ന തിരിച്ചറിവാണ് നമുക്ക് ആദ്യമുണ്ടാകേണ്ടത്. അതിന് അധികാര കേന്ദ്രങ്ങള്‍ നിസംഗത വെടിയണം. 

(എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകന്‍)

Tags

Post a Comment

0 Comments

Top Post Ad

Below Post Ad