Type Here to Get Search Results !

Bottom Ad

കാസർകോട് ഗവണ്മെന്റ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം നടന്നു

കാസർകോട് :(www.evisionnews.co) ഗവണ്മെന്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് പൂർവ വിദ്യാർത്ഥികളുടെ സംഗമം നടത്തി. കോളേജിൽ വെച്ച് നടന്ന സംഗമം പ്രസിഡന്റ് ആർ.എസ് ശ്രീജിത്ത്ന്റെ അധ്യക്ഷതയിൽ റിസ്‌വാന ഹഫീസ് ഉദ്ഘടനം ചെയ്തു. കോളേജിന്റെയും ഡിപാർട്മെന്റിന്റെയും പുരോഗതിക്ക് അലുംനിക്ക് ചെയ്യാനാവുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും വിനോദങ്ങളുമായി നടന്ന സംഗമം ക്രിസ്മസ് ആഘോഷത്തോടെയാണ് പിരിഞ്ഞത്. സംഗമത്തിന്റെ ഭാഗമായി കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി 'എന്റെ കോളേജിലേക്ക് ഒരു പുസ്തകം' ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു.2004ൽ ആരംഭിച്ച ഡിപാർട്മെ ന്റിൽ  ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ സംഗമം നടക്കുന്നത്. അലുംനി അസോസിയേഷൻ ഭാരവാഹികളായി ആർ.എസ് ശ്രീജിത്ത് (പ്രസിഡന്റ്), അഹ്മദ് സുലൈം (സെക്രട്ടറി), ചിത്തരഞ്ജൻ (ട്രെഷറർ), മുഹമ്മദ് ഷഫീഖ് (വൈസ് പ്രസിഡന്റ്), ആയിഷത് സഫ്രീന(ജോയിന്റ് സെക്രെട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad