Type Here to Get Search Results !

Bottom Ad

കൂഡ്‌ലു വില്ലേജ് വിഭജനം അനിവാര്യം;അസീസ് കടപ്പുറം

കാസർകോട്:(www.evisionnews.co)കൂഡ്‌ലു  വില്ലേജ് വിഭജനം അനിവാര്യമാണെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.  കൂഡ്‌ലു  വില്ലേജ് വിഭജിക്കുക,കെട്ടിടം പുതുക്കി പണിയുക,ആവശ്യത്തിനുളള ഉദ്യോഗസ്ഥരെ നിയോഗിക്കുക,വില്ലേജിലേക്കുളള റോഡ് ഗതാഗത യോഗ്യമാക്കുക, അടിസ്ഥാന സൗകര്യം വര്‍ദ്ധിക്കുക, തുടങ്ങിയ ആവശ്യം ഉന്നയിച്ച്  നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ  വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം            എരിയാല്‍,  മൊഗ്രാല്‍ പുത്തൂര്‍,കൂഡ്‌ലു ,ശിരിബാഗിലു എന്നീ പ്രദേശങ്ങള്‍ ഉള്‍പെടുന്ന കൂഡുലു വില്ലേജില്‍  അടിസ്ഥാന സൗകരങ്ങള്‍ ഇല്ലാതെ  വീര്‍പ്പ് മുട്ടുകയാണ്.  ദിവസേന നൂറു കണക്കിന് ആളുകള്‍ കയറിയിറങ്ങുന്ന ഇവിടെ വേണ്ടത്ര സ്ഥല സൗകര്യമോ ആവശ്യത്തിനുള്ള   ഉദ്വോഗസ്ഥരോ ഇല്ല. ദൈനം ദിന ആവശ്യങ്ങള്‍ക്ക് വില്ലേജിലെത്തുന്ന ആളുകള്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.   ഇതിനൊരു പരിഹാരം ഉണ്ടാവേണ്ടത്  അനിവാര്യമാണെന്ന് അസീസ് കടപ്പുറം  ആവശ്യപെട്ടു. സാദിഖ് കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുസ്ഥഫ തോരവളപ്പ്, മുനീര്‍ കണ്ടാളം, ഹനീഫ് കടപ്പുറം,ഖലീല്‍ എരിയാല്‍,നൗഷാദ് എരിയാല്‍,,താജുദ്ധീന്‍ ചേരങ്കൈ,സിദ്ധീഖ് ചേരങ്കൈ,ശുക്കൂര്‍ എരിയാല്‍, ഷറഫുദ്ധീൻ ചേരങ്കൈ ,റസാഖ് എരിയാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദര്‍ കുളങ്കര സ്വഗതവും നൗഷാദ്ബളളീര്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad