Type Here to Get Search Results !

Bottom Ad

സി.പി.എം-സി.പി.ഐ പോര് സമ്മേളനങ്ങളിലും ; ഇടതുപക്ഷ മുന്നണിയിലെ ഭിന്നത രൂക്ഷമാകുന്നു

കോട്ടയം: (www.evisionnews.co)സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ സി.പി.ഐയും ചര്‍ച്ചാ വിഷയം. ജില്ലയില്‍ സി.പി.ഐക്ക് ശക്തി കുറയുന്നതായാണ് സമ്മേളനത്തില്‍ ചര്‍ച്ചയായത്.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാട്ടില്‍ പോലും ആ പാര്‍ട്ടിക്ക് ശക്തി ക്ഷയം സംഭവിച്ചതായാണ് പ്രതിനിധി കോട്ടയത്തെ പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്തത്.

മുന്നണിയില്‍ സി.പി.എമ്മും - സി.പി.ഐയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഭരണതലത്തിലും പ്രകടമായി നില്‍ക്കുമ്ബോഴാണ് ഒരു ജില്ലാ സമ്മേളനം മുന്നണിയിലേ ഘടകകക്ഷിയെ തന്നെ പ്രതിനിധി ചര്‍ച്ചയില്‍ വിമര്‍ശിക്കുന്നത്.

മാത്രമല്ല സി.പി.ഐ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തെ പുകഴ്ത്തിയും ചര്‍ച്ചയുണ്ടായത് സി.പിഐയെ ഒതുക്കി ഇരുത്താന്‍ വേണ്ടി തന്നെയാണ്.

ജില്ലാ പഞ്ചായത്തില്‍ മാണി കോണ്‍ഗ്രസ്സുമായുള്ള അടവു സഖ്യം ഗൂണം ചെയ്തുവെന്നാണ് സമ്മേളന ചര്‍ച്ചയില്‍ വിലയിരുത്തിയത്. സി.പി.ഐയുടെ വില പേശലും, കടന്നാക്രമണവും സിപിഎം നെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്.

മാത്രമല്ല മാണിക്ക് മുന്നില്‍ പരസ്യമായി വാതില്‍ തുറന്നിട്ട് സി.പി.ഐയെ ഒതുക്കുക എന്ന തന്ത്രവും സി.പി.എം ലക്ഷ്യമിടുന്നുണ്ട്. മുന്നണിയിലും, ഭരണത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ച സി.പി.എം- സി.പി.ഐ പോര് അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ ശക്തമാവുകയാണെന്നുമുള്ള സൂചനകള്‍ തന്നെയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാവുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad