Type Here to Get Search Results !

Bottom Ad

ബൈക്കിടിച്ച് പരിക്കേറ്റ് ഗുരുതര നിലയിലായിരുന്ന കൊല്ലമ്പാടി സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരനിലയിലായിരുന്ന കൊല്ലമ്പാടി സ്വദേശി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഹമീദിന്റെ മകന്‍ സത്താര്‍ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. 

ശനിയാഴ്ച രാത്രി 12മണിയോടെ പാലക്കുന്നിലാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് കൊല്ലമ്പാടിയിലെ ഇജാസ് (20)ന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതില്‍ സത്താറിനെ മംഗളൂവില്‍ നിന്നും കഴിഞ്ഞ ദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad