കോയമ്പത്തൂര്‍ (www.evisionnews.co): എട്ടുവര്‍ഷത്തിനിടെ എട്ടുവിവാഹങ്ങള്‍. നാലു കോടി രൂപ തട്ടിയ വിരുതന്‍ പിടിയില്‍. 57 കാരനായ ബി പുരുഷോത്തമനാണ് കോയമ്പത്തൂര്‍ പോലീസിന്റെ പിടിയിലായത്. 18 കേസുകളാണ് ഇപ്പോള്‍ പുരുഷുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ടുവര്‍ഷത്തിനിടെ ഇയാള്‍ തട്ടിയത് നാലര കോടിയാണെന്ന് പോലീസ് പറയുന്നു.
ലോറി ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തിയിരുന്ന വ്യക്തിയാണ് വെല്ലാളൂര്‍ സ്വദേശിയായ പുരുഷോത്തമന്‍. ബിസിനസ് പൊളിഞ്ഞപ്പോള്‍ ജീവിക്കാന്‍ പുതിയ വഴി കണ്ടെത്തുകയായിരുന്നു തട്ടിപ്പിലൂടെ. എട്ട് വര്‍ഷത്തിനിടെ നിരവധി സ്ത്രീകളെ വിവാഹം ചെയ്തു പുരുഷോത്തമന്‍.
എട്ട് പേരെ വിവാഹം ചെയ്യുക മാത്രമല്ല, എല്ലാവരെയും വഞ്ചിച്ച് പണം തട്ടുകയും ചെയ്തു. ഇന്നിപ്പോള്‍ എല്ലാ ഭാര്യമാരും തെരുവിലാണ്. സ്വന്തമായുണ്ടായിരുന്നു വീടും സ്വര്‍ണവുമെല്ലാം പല പേരില്‍ പുരുഷുത്തമന്‍ സ്വന്തമാക്കി. ചിലതെല്ലാം വിറ്റു പണവുമായി മുങ്ങി. നാലര കോടിയാണ് ഇയാള്‍ വിവാഹ തട്ടിപ്പിലൂടെ സ്വന്തമാക്കിയതെന്ന് പോലീസ് കണ്ടെത്തി. ഭാര്യമാരില്‍ ഒരാള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷിച്ചത്.

Post a Comment
0 Comments