Type Here to Get Search Results !

Bottom Ad

കമാലുദ്ധീന്‍ ഹാജി ഇല്ലാത്ത ഒരുവര്‍ഷം

ജാഫര്‍ കൊളത്തിങ്കര

പകരം വെക്കാനില്ലാത്ത നഷ്ടം... നാട്ടുകാരുടെ പ്രയങ്കരനായിരുന്ന ഉമ്പുച്ചയെന്ന ഉമ്പു ഹാജിയെ പരിചയമുള്ളവര്‍ക്ക് എന്നും പറയാനുള്ളത് ഇതാണ്. ജനിച്ചനാടിനെയും നാട്ടുകാരെയും കുടുംബക്കാരെയും വല്ലാതെ സ്‌നേഹിച്ച വ്യക്തി, ആദൂര്‍ എന്ന ഗ്രാമത്തിന്റെ വികസനത്തിന് മുഖ്യപങ്ക് വഹിച്ച വ്യക്തിത്വം. 

വിശ്രമമില്ലാത്ത ജീവിതത്തിലൂടെ നാടിന്റെ സകല പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ആദൂറിനെ സംബന്ധിച്ചെടുത്തോളം നാടിന്റെ വെളിച്ചമായിരുന്നു ഉമ്പുച്ച. എന്തിനും ഏതിനും നിമിഷ നേരത്തില്‍ മറുപടി. ഉപകാരമായാലും ഉപദേശമായാലും. മുതിര്‍ന്നവര്‍ക്ക് ബഹുമാനവും ഇളയവര്‍ക്ക് സ്‌നേഹവും നല്‍കാന്‍ ഒരു മടിയുമില്ലായിരുന്നു ആ മാന്യ ദേഹത്തിന്. 

അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പാഠപുസ്തകമായിരുന്നു. അതില്‍ ഒരുപാട് നല്ല ഏടുകള്‍ തുന്നിച്ചേര്‍ത്താണ് ആ മഹാന്‍ വിടവാങ്ങിയത്. ആ നഷ്ടത്തിന് ഇന്നേക്ക് ഒരുവര്‍ഷം തികയുകയാണ്. പരലോക ജീവിതം സുഗമമാക്കട്ടെ..

Post a Comment

0 Comments

Top Post Ad

Below Post Ad