Type Here to Get Search Results !

Bottom Ad

പാനൂരില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം നേതാവ് പങ്കെടുത്തത് വിവാദത്തിലേക്ക്

കണ്ണൂര്‍: സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂരില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമനാണ് ആര്‍.എസ്.എസിന്റെ സേവന വിഭാഗമായി സേവാഭാരതിയുടെ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാനൂര്‍ മേഖലയിലെ ബി.ജെ.പി- സി.പി.എം സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ പലരും പഴയ സ്ഥിതിയിലേക്ക് വരാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോഴും ആശുപത്രിയിലുള്ളത്. കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ചയായ കണ്ണൂരിന്റെ പുതിയ ഈ കൊല്ലാതെ കൊല്ലുന്ന രീതി നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad