കുന്നുംകൈ: (www.evisionnews.co)സി പി എമ്മിന്റെയും ബി ജെ പിയുടെയും ഒത്തു കളി രാക്ഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നതെന്ന് പി കെ ബഷീര്‍ എം എല്‍ എ. ഇവരുടെ ഇരട്ടത്താപ്പ് നിയമസഭയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന രംഗത്ത് സര്‍ക്കാര്‍ വട്ടപ്പൂജ്യമാണ്. കിഫ്ബി എന്ന് പറഞ്ഞു ധനമന്ത്രി ജനങ്ങളെ പറ്റിച്ചു കയ്യടി നേടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്‍റെ ന്യൂനപക്ഷ പ്രീണനം വെറും വോട്ട് തട്ടല്‍ തന്ത്രം മാത്രമാണന്നു ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദ്ധീന്‍ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാസ് മൗലവി വധവുമായി ബന്ധപ്പെട്ടു സി പി എം സ്വീകരിച്ച നിലപാട് അതിനു തെളിവാണന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തോട് മുന്നോടിയായി നടന്ന റാലിയില്‍ നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സാദിഖ് മൌലവിക്കു പതാക കൈമാറി റാലിക്ക് തുടക്കം കുറിച്ചു. പാങ്കയം ബിലാല്‍ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി കുന്നുംകൈ ടൗണില്‍ എ മുഹമ്മദ് കുഞ്ഞി നഗറില്‍ സമാപിച്ചു. സമ്മേളനത്തില്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ നൌഷാദ് അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി . സലാല കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ വിവാഹ ധന സഹായം പി കെ ബഷീര്‍ എം എല്‍ എ നിര്‍വഹിച്ചു. ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനം നടത്തുന്ന തിരുവനന്തപുരം സി എച്ച് സെന്ററിലെ ജീവനക്കാരന്‍ ഷൌക്കത്ത് വാഴപ്പള്ളിക്കുള്ള ഉപഹാരവും എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ വേങ്ങര , മണ്ഡലം മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി അഡ്വ. എം ടി പി അബ്ദുല്‍ ഖരീം, സിറാജ് പൂക്കുത്ത്, ജാതിയില്‍ അസിനാര്‍, ടി പി അബ്ദുല്‍ ഖരീം ഹാജി, എ ദുല്‍കിഫിലി ,പി സി ഇസ്മയില്‍, എം എ നാസര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുസ്തഫ മൗലവി സ്വാഗതവും സാദിഖ് മൗലവി നന്ദിയും പറഞ്ഞു
സി പി എമ്മിന്റെയും ബി ജെ പിയുടെയും ഒത്തു കളി രാക്ഷ്ട്രീയ:പി കെ ബഷീര്‍ എം എല്‍ എ
16:10:00
0

Post a Comment
0 Comments