മംഗളൂരു (www.evisionnews.co): നഗരത്തില്‍ കൊട്ടാര ചൗക്കിയില്‍ ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ബഷീര്‍ എന്ന യുവാവിനെ സ്ഥാപനത്തില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഉപ്പളയിലെ പി.കെ ശ്രീജിത്ത് (25), മഞ്ചേശ്വരം കുഞ്ചത്തൂരിലെ സന്ദേശ് കൊട്ട്യന്‍ (23), മംഗളൂരു പടില്‍ സ്വദേശികളും സഹോദരന്മാരുമായ ധനുഷ് പൂജാരി(23), കിഷണ്‍ പൂജാരി (21) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.ആര്‍ സുരേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കാട്ടിപ്പള്ളയില്‍ ദീപക് റാവു കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അക്രമം. ഉത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന യുവാക്കള്‍ കൊലപാതക വിവരം അറിഞ്ഞയുടന്‍ ധനുഷ് എന്നയാളുടെ വീട്ടില്‍ കയറി ആയുധം ശേഖരിച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബഷീര്‍(32) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അറസ്റ്റിലായ ഉപ്പളയിലെ ശ്രീജിത്തിനെതിരെ കാസര്‍കോട്ടും ഉള്ളാളിലുമായി ഏഴ് കേസുകളുണ്ട്. സന്ദേശ് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Post a Comment
0 Comments