ബേക്കല്‍ (www.evisionnews.co): പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം. കൊല്ലമ്പാടിയിലെ ഇജാസ് (20), കൊല്ലമ്പാടിയിലെ അബ്ദുല്‍ ഹമീദിന്റെ മകന് സത്താര്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12മണിയോടെ പാലക്കുന്നിലാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇജാസും സത്താറും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post a Comment
0 Comments