കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗുമായുള്ള എതിര്‍പ്പിന് കാരണം മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ക്ക് വളംവെച്ച് കൊടുക്കുന്ന ലീഗ് സമീപനമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം ലീഗിനോടുള്ള എതിര്‍പ്പ് പരസ്യമായി തുറന്നുപറഞ്ഞ് കാന്തപുരം. സി.പി.എമ്മിനോടുള്ള സ്‌നേഹത്തിന് കാരണം തങ്ങളെ സഹായിക്കുന്നതാണെന്നും കാന്തപുരം രിസാല വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കാന്തപുരം എ.പി വിഭാഗത്തിന്റെയും മുസ്ലിം ലീംഗിന്റെയും അകല്‍ച്ച ചര്‍ച്ചയാകുന്നതിനിടയിലാണ് കാന്തപുരത്തിന്റെ പുതിയ വെളിപ്പെടുത്തുലുകള്‍. മുസ്ലിം ലീഗുമായി ഇത്രയധികം എതിര്‍പ്പിന് കാരണം മുജാഹിദ്, ജമാഅത്ത് തുടങ്ങിയവര്‍ക്ക് വളംവെച്ച് കെടുത്തിട്ടാണ് ലീഗ് വളരുന്നത് കൊണ്ടാണെന്ന് കാന്തപുരം പറയുന്നു. സിപിഎമ്മിനേടുള്ള സ്‌നേഹത്തിന്റെ കാരണം വിശദീകരിക്കുന്നത് ഇങ്ങനെ.
തങ്ങളെ സഹായിക്കുന്നവരോടുള്ള സ്‌നേഹം സ്വാഭാവികം മാത്രം. ലീഗുകാര്‍ തങ്ങളെ ആദ്യം മുതല്‍ എതിര്‍ക്കാനാണ് നോക്കിയത്. 1989 ല്‍ എറണാകുളം സമ്മേളനം മുതല്‍. ആ കാലങ്ങളിലെല്ലാം തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് സിപിഐഎം ആണെന്നും കാന്തപുരം പറയുന്നു. കൂടാതെ രാഷ്ട്രീയക്കാര്‍ മതവിശ്വാസങ്ങളില്‍ ഇടപെടെണ്ടതില്ലെന്നും എന്നാല്‍ മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുമെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയം എന്നത് പൊതു ഇടമാണ്. രാഷ്ട്രീയക്കാരുടെ നയങ്ങള്‍ തെറ്റിപ്പോയാല്‍ അത് തുറന്നുപറയും. എന്നാല്‍ രാഷ്ട്രീയക്കാര്‍ മതപണ്ഡിതന്മാരെ ഉപദേശിക്കാന്‍ വരേണ്ടതില്ലെന്നും കാന്തപുരം അഭിമുഖത്തില്‍ പറയുന്നു.

Post a Comment
0 Comments