Type Here to Get Search Results !

Bottom Ad

സൈനുല്‍ ആബിദ് വധക്കേസ് പ്രതി മഹേഷിനെ ആക്രമിക്കാന്‍ ശ്രമം; കാസര്‍കോട് സബ് ജയിലിലെ 10 റിമാന്‍ഡ് തടവുകാരെ കണ്ണൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി


കാസര്‍കോട്:(www.evisionnews.co)  സൈനുല്‍ ആബിദ് കൊലക്കേസ് പ്രതി ബട്ടംപാറയിലെ   മഹേഷിനെ ആക്രമിക്കാന്‍ ശ്രമം നടന്നതിനെ തുടർന്ന് കാസര്‍കോട് സബ് ജയിലിലെ  10 റിമാന്‍ഡ് തടവുകാരെ കണ്ണൂർ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന  മഹേഷിനെ പത്തോളം റിമാന്‍ഡ് തടവുകാര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസുകാരും ജയിലധികൃതരും ഇടപെട്ട്   അക്രമികളെയും പ്രതിയെയും പിടിച്ചു മാറ്റുകയായിരുന്നു.മാറ്റിയത്. മുമ്പ് നടന്ന ജുവനൈല്‍ കേസുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മഹേഷിനെ കാസര്‍കോട് സബ് ജയിലിലെത്തിച്ചത്. ഈ സമയത്താണ് റിമാന്‍ഡ് തടവുകാര്‍ മഹേഷിനെ ആക്രമിക്കാൻ ശ്രമിച്ചത്. പിന്നീട് റിമാന്‍ഡ് തടവുകാരെ സെല്ലിലേക്ക് മാറ്റുകയും പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 
അറഫാത്ത് തളങ്കര, മുഹമ്മദ് ഹനീഫ മഞ്ചേശ്വരം, സൈനുല്‍ ആബിദ് തളങ്കര, ഷബീര്‍ ദേളി, അബ്ദുല്‍ ജംഷീര്‍ എന്ന അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് നാസര്‍ ചെമ്മനാട്, അബ്ദുല്‍ സമദാനി ഉളിയത്തടുക്ക, മുഹമ്മദ് അജ്മല്‍ എരിയാല്‍, മുഹമ്മദ് ഇന്‍സമാം എരിയാല്‍, ഷാനവാസ്  എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad