ചെറുവത്തൂര്‍:(www.evisionnews.co) മുംബൈയില്‍ നിന്നും കാണാതായ മംഗളൂരു സ്വദേശിനിയെ അന്വേഷിച്ച് മഹാരാഷ്‌ട്ര പൊലീസ് ചെറുവത്തൂരിലെത്തി.ചന്തേര പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനാകാതെ മടങ്ങി. മുംബൈ ഹൈക്കോടതിയില്‍ യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്നാണ് മഹാരാഷ്‌ട്ര പൊലീസ് അന്വേഷണം ആരംഭിച്ചത്. മുംബൈയില്‍ താമസിക്കുന്ന മംഗളൂരു സ്വദേശിനിയായ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും കാണിച്ചാണ് ബന്ധുവായ യുവാവ് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് പെണ്‍കുട്ടി കേരളത്തില്‍ നിന്നും ഫോണില്‍ ബന്ധപ്പെട്ട വിവരം അറിയുന്നത്. പരിശോധനയില്‍ ചെറുവത്തൂര്‍ മയ്യിച്ചയിലെ ഒരു വീട്ടില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് മനസ്സിലായതോടെയാണ് മഹാരാഷ്‌ട്ര പൊലീസ് ചെറുവത്തൂരിലെത്തി ചന്തേര പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. എന്നാല്‍ വീട്ടില്‍ ആരെയും കണ്ടെത്താന്‍ കഴിയാതെ പിന്നീട് മഹാരാഷ്‌ട്ര പൊലീസ് മടങ്ങി.
കാണാതായ മംഗളൂരു സ്വദേശിനിയെ അന്വേഷിച്ച് മുംബൈ പൊലീസ് ചെറുവത്തൂരിൽ
18:12:00
0

Post a Comment
0 Comments