Type Here to Get Search Results !

Bottom Ad

കർണാടകയിൽ പുതുവത്സരദിനാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്

Image result for new year festival bengaluruബെംഗളൂരു: (www.evisionnews.co)പുതുവത്സരദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്. രാത്രി 12 മണിക്കു മുന്‍പ് തന്നെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദള്‍, വിഎച്ച്‌പി തുടങ്ങിയ സംഘടനകള്‍ നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ പോലീസിനേയും സമീപിച്ചിട്ടുണ്ട്.

പുതുവത്സര ആഘോഷത്തില്‍ ലഹരിയുടെ അമിത ഉപയോഗവും ലൈംഗിക അഴിഞ്ഞാട്ടവും നടക്കുന്നതായി ആരോപിച്ചാണ് നിയന്ത്രണവുമായി സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സദാചാര പോലീസിങ് നടത്താന്‍ ഒരു സംഘടനയ്ക്കും അധികാരമില്ലെന്നു കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരം സംഘടനകള്‍ ഇത്തരം എതിര്‍പ്പുകളുമായി രംഗത്തുവരാറുള്ളതാണ് എന്നാല്‍ അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന നൃത്ത പരിപാടി സംഘടിരപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കന്നട രക്ഷണവേദികെ യുവസേന സംഘടന രംഗത്തെത്തിയിരുന്നു. താരത്തിന്റെ നൃത്ത പരിപാടി ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും തങ്ങളുടെ സംസ്കാരം തകര്‍ക്കുമെന്നും സംഘടന ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പരിപാടി വേണ്ടന്നു വയ്ക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad