Type Here to Get Search Results !

Bottom Ad

നടുറോഡില്‍ വാഹനപരിശോധന: ബൈക്ക് യാത്രക്കാരന് കാറിടിച്ച് ഗുരുതരം: പോലീസുകാര്‍ക്കും പരിക്കേറ്റു


കാസര്‍കോട് (www.evisionnews.co): ബൈക്ക് കൈകാണിച്ച് നിര്‍ത്തിയ ശേഷം പോലീസ് രേഖകള്‍ പരിശോധിക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഇബ്രാഹിമിന്റെ മകനും മംഗളൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിയുമായി സുഹൈലി (21)നാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ അണങ്കൂരിലാണ് അപകടം. ഗുരുതര പരിക്കുകളോടെ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന സുഹൈലിനെ ഒരു സംഘം പോലീസ് നടുറോഡില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നിലൂടെ വന്ന കാര്‍ ബൈക്കിലും യുവാവിന്റെ ദേഹത്തും ഇടിക്കുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad