Type Here to Get Search Results !

Bottom Ad

ധനമന്ത്രിയും സമ്മതിച്ചു: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ പാളിപ്പോയി


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞന്ന് സമ്മതിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലോക്സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. 2015-16 വര്‍ഷത്തില്‍ എട്ടു ശതമാനമുണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച 2016-17ല്‍ 7.1 ആയി കുറഞ്ഞെന്ന് ജെയ്റ്റലി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാന്ദ്യം രാജ്യത്തെ വ്യാവസായിക, സേവന മേഖലകളിലും പ്രതിഫലിച്ചു. ആന്തരികവും ബാഹ്യവുമായ അനവധി കാരണങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ ജെയ്റ്റലി പക്ഷേ നോട്ട് നിരോധനത്തേയോ ജിഎസ്ടിയേയോ പരാമര്‍ശിച്ചില്ല.

സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുവെങ്കിലും ഐ.എം.എഫിന്റെ കണക്കനുസരിച്ച് അതിവേഗം വളരുടെ പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ 2016ല്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2017ല്‍ അതിവേഗം വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad