Type Here to Get Search Results !

Bottom Ad

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എരിയപ്പാടി സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

Image result for കഠിനതടവും പിഴയുംകാസര്‍കോട്:(www.evisionnews.co)എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എരിയപ്പാടി സ്വദേശിക്ക്, 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും.  എരിയപ്പാടി കണ്ടത്തില്‍ അബ്ദുല്‍റഹ്മാന്‍ എന്ന അന്തുഞ്ഞി(24)യെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി ശിക്ഷിച്ചത്. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്ന് വിധിയില്‍ പറയുന്നു. 2013 ഒക്‌ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ.

Post a Comment

0 Comments

Top Post Ad

Below Post Ad