
കാസര്‍കോട്: (www.evisionnews.co)ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഒഡീഷ ടിഹിഡി ബാരമൂരിലെ ചാന്ത്ബാല്‍(30)ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചാന്ത്ബാലിനെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 1500 രൂപ കണ്ടെത്തിയിട്ടുണ്ട്.
Post a Comment
0 Comments