മഞ്ചേശ്വരം: (www.evisionnews.co)കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ കാസർകോട് ജില്ലാ തല പരിപാടിയോടനുബന്ധിച്ച്
ജില്ലയിലെ ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടു ള്ള ചിത്ര രചനാ പരിപാടി 2018 ജനുവരി1-ാം തീയ്യതി രാവിലെ 11 മണിക്ക് മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തില്‍ വെച്ച് നടക്കും. ചിത്രമേള മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് എ കെ എം അഷ്‌റഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഡോ. പി എസ് പുണിഞ്ചിത്തായ ചിത്ര രചനക്ക് സമാരംഭം കുറിക്കും.പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി, എണ്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ഭട്ട്, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് ഷുക്കൂര്‍, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി എ മജീദ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരികാക്ഷ , ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഫരീദാ
സക്കീര്‍ അഹമ്മദ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുപ്രിയ ഷേണായ് എന്നിവര്‍ പ്രസംഗിക്കും.മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ് ഹാജി സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നാഷനല്‍ അബ്ദുളള നന്ദിയും പറയും.

Post a Comment
0 Comments