Type Here to Get Search Results !

Bottom Ad

ജാനകി വധം ; രാഷ്ട്രീയകക്ഷികള്‍ പ്രക്ഷോഭത്തിലേക്ക് ; ആക്ഷന്‍ കമ്മിറ്റി രൂപീകരണം ജനു.1 ന്

Image result for ജാനകി വധംചീമേനി: (www.evisionnews.co)ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി കൊല ചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സിപിഎം സ്വാധീന മേഖലയില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും ശ്രമിക്കുമ്പോള്‍ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാണ് സിപിഎം തീരുമാനം.

പ്രതികളെ ഇനിയും പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ കഴിവുകേടാണെന്ന ആരോപണവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാല്‍ തങ്ങള്‍ക്ക് കടുത്ത ക്ഷീണമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ സിപിഎം തീരുമാനിച്ചത്.

പ്രതികളെ അറസ്റ്റുചെയ്യാത്തതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നതായി സിപിഎം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകൂ എന്നും പ്രസ്താവനയില്‍ പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജനുവരി 1ന് വൈകിട്ട് 4 മണിക്ക് പുലിയന്നൂരില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും സിപിഎം നേതൃത്വം പറഞ്ഞു.

അതേ സമയം രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാട്ടുകാരെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് വൈ എം സി ചന്ദ്രശേഖരനും മുന്നറിയിപ്പ് നല്‍കി.

ജാനകി ടീച്ചറെ വധിക്കുകയും ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും അവരെ പിടികൂടുന്നതില്‍ പോലീസ് മടികാണിക്കുന്നതിനെ ജനങ്ങള്‍ സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയും ആരോപിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് എം ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad