Type Here to Get Search Results !

Bottom Ad

ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷന്‍ വരെ നീട്ടണം: അഡ്വ. കെ. ശ്രീകാന്ത്


കാസര്‍കോട് (www.evisionnews.co): പുതുതായി പ്രഖ്യാപിച്ച ശതാബ്ദി ട്രെയിന്‍ മംഗളൂരു ജംഗ്ഷന്‍ വരെ നീട്ടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് കേന്ദ്ര റെയില്‍വെ മന്ത്രി ശ്രീ പ്രിയേഷ് ഗോയലിനോട് ആവശ്യപ്പെട്ടു. പുതിയ ശതാബ്ദി തീവണ്ടി അനുവദിച്ചതിനു കേന്ദ്ര റെയില്‍വെ മന്ത്രിയെ അഭിനന്ദിച്ചു. 

കണ്ണൂര്‍ വരെ അനുവദിച്ച ശതാബ്ദി എക്സ്പ്രസ് മംഗളൂരു വരെ നീട്ടുകയാണെങ്കില്‍ കേരള- കര്‍ണാടക സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് ഒരു പോലെ ഗുണം ചെയ്യും. റെയില്‍വെക്കും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യും. 

പിന്നാക്ക ജില്ലയായ കാസര്‍കോട്ടെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്നും ആശുപത്രികള്‍ക്കായി മംഗളൂരിനേയും കോഴിക്കോടിനേയും എറണാകുളത്തെയും തിരുവന്തപ്പുരത്തെയും ആശ്രയിക്കേണ്ടിവരുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപ്പുരത്തേക്ക് പോകാനും തിരിച്ചുവരാനും ശതാബ്ദി ഉപകരിക്കും. ആയതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഈ വണ്ടി മംഗളൂരു വരെ നീട്ടണമെന്ന് മന്ത്രിക്കും സതേണ്‍ ഇന്ത്യ റെയില്‍വെ ജനറല്‍ മാനേജര്‍ക്കും അയച്ച നിവേദനത്തില്‍ അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad