Type Here to Get Search Results !

Bottom Ad

ചെമ്മനാട് അങ്കണ്‍വാടിയിലേക്ക് മാഫ്ജാക്കേഴ്‌സ് സ്പോര്‍ട്ടിംഗ് വക കസേരകള്‍ നല്‍കി


ചെമ്മനാട് (www.evisionnews.co): ചെമ്മനാട് ഒന്നാം വാര്‍ഡ് അങ്കണ്‍വാടി കുട്ടികള്‍ക്ക് ചെമ്മനാട് മാഫ്ജാക്കേഴ്‌സ് സ്പോര്‍ട്ടിംഗ് കസേരകള്‍ നല്‍കി. അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ കസേരകള്‍ കൈമാറി. മാഫ്ജാക്കേര്‍സ് വെല്‍ഫെയര്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദലി മുണ്ടാംകുളം അധ്യക്ഷത വഹിച്ചു. എസ്. എ സഹീദ് സ്വാഗതം പറഞ്ഞു. ശംസുദ്ധീന്‍ ചിറാക്കല്‍, വാര്‍ഡ് മെമ്പര്‍ സി.എം ഷാസിയ, ചെമ്മനാട് ജമാഅത്ത് സെക്രട്ടറി സി.എച്ച് സാജു, ക്ലബ് അംഗങ്ങളായ അല്‍ത്താഫ്, തദ്ബീര്‍, റാഫി, മാഹിന്‍, ഫൈസല്‍ എം.എ, റസാഖ്, നൗഫല്‍, ഉനൈസ്, ഷഫീഖ് ഷംനാട്, സി.ഡി.എസ് മുംതാസ് മുണ്ടംകുളം, സി.എ മനാഫ് പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad