Type Here to Get Search Results !

Bottom Ad

ജാനകി വധം:അന്വേഷണം പുതിയ വഴിത്തിരിവിൽ; പൊലീസ്‌ സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു


ചെറുവത്തൂര്‍: (www.evisionnews.co)ചീമേനി പുലിയന്നൂരിലെ റിട്ടയേര്‍ഡ്‌ പ്രധാനാധ്യാപിക പി വി ജാനകി (68)യെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ്‌ സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു.   മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ സര്‍ജ്ജന്‍ ഗോപാലകൃഷ്‌ണപിള്ള ഇന്നലെ വൈകീ ട്ടോടെയാണ്  ജാനകിയുടെ വീട്‌ സന്ദര്‍ശിച്ചത് . വീട്ടിനകത്ത്‌ ജാനകിയെ സോഫയില്‍ പിടിച്ചിരുത്തി പിന്നില്‍ നിന്ന്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ നിഗമനം . ഗോപാലകൃഷ്‌ണപിള്ളയോടൊപ്പം നീലേശ്വരം, കാഞ്ഞങ്ങാട്‌, കാസര്‍കോട്‌ സി ഐ മാരായ ഉണ്ണികൃഷ്‌ണന്‍, സി കെ സുനില്‍കുമാര്‍, അബ്‌ദുള്‍ റഹീം എന്നിവരും ഉണ്ടായിരുന്നു. കൊലപാതകം നടന്ന വീട്‌ വിശദമായി പരിശോധിച്ചതിന്‌ ശേഷമാണ്‌ പൊലീസ്‌ സര്‍ജ്ജന്‍ മടങ്ങിയത്‌.ജാനകിയുടെ ഭര്‍ത്താവ്‌ കളത്തേര കൃഷ്‌ണനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ്‌ കവര്‍ച്ചാ സംഘം പദ്ധതിയിട്ടതെന്നാണ്‌ സംശയം. ഇതേ തുടര്‍ന്ന്‌ കൃഷ്‌ണനെ കവര്‍ച്ചാ സംഘം കിടപ്പുമുറിയില്‍ നിന്ന്‌ പിടിച്ചു വലിച്ചു കൊണ്ടുവന്നപ്പോള്‍ സംഘത്തിലെ ഒരാളുടെ സംസാരം പരിചയമുള്ളയാളുടേതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ജാനകി ടീച്ചര്‍“നീയും ഇവരുടെ കൂട്ടത്തിലുണ്ടോ എന്ന്‌ ചോദിച്ചപ്പോഴാണ്‌ ഇയാള്‍ ജാനകി ടീച്ചറെ സോഫയില്‍ പിടിച്ചിരുത്തി പിന്നില്‍ നിന്ന്‌ കുത്തിയതെന്നാണ്‌ പൊലീസിന്റെ ഇപ്പോഴത്തെ നിരീക്ഷണം. ഈ പ്രതി ഇപ്പോള്‍ കസ്റ്റഡിയിലുള്ള ജാനകി ടീച്ചറുടെ ശിഷ്യനാണോ എന്ന്‌ ഉറപ്പു വരുത്താനുള്ള അന്വേഷണമാണ്‌ നടക്കുന്നത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad