Type Here to Get Search Results !

Bottom Ad

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് വി എസ്‌ അച്യുതാനന്ദന്റെ സഹായഹസ്തം; ഒരു മാസത്തെ ശമ്പളമായ 55,000 രൂപ നല്‍കി

Image result for vs achuthanandanതിരുവനന്തപുരം: (www.evisionnews.co) മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭരണ പരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു മാസത്തെ ശമ്പളമായ  55,000 രൂപ നല്‍കി. ഈ തുകയ്ക്കുള്ള ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.നേരത്തെ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ എം എല്‍ എ എന്ന നിലയില്‍ കിട്ടിയിരുന്ന ഒരു മാസത്തെ പെന്‍ഷന്‍ തുക ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരും ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അതേസമയം ഓഖി ചുഴലിക്കാറ്റില്‍പെട്ട 159 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരില്‍ 33പേരെ കാണാതായതിന് പോലീസിന്റെ എഫ്.ഐ.ആര്‍ പോലുമില്ല. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad