Type Here to Get Search Results !

Bottom Ad

ജാനകി കൊലക്കേസ്: പൊലീസ് അന്വേഷണം എവിടെയുമെത്തിയില്ല കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും


കാഞ്ഞങ്ങാട് (www.evisionnews.co): ജാനകി വധക്കേസില്‍ പൊലിസ് അന്വേഷണം തുടങ്ങിയിടത്ത് തന്നെയുള്ള സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാന്‍ സാധ്യത. അന്വേഷണം പല ദിക്കുകളിലുമായി തിരിഞ്ഞ് എവിടെയുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കാന്‍ സാധ്യത തെളിയുന്നത്. 

അക്രമികള്‍ പറശ്ശനിക്കടവില്‍ നിന്ന് മുഖംമൂടി വാങ്ങിയത് കണ്ടെത്താന്‍ കഴിഞ്ഞത് മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ സാധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നൂറുകണക്കിനാളുകളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മരുമകനടക്കമുള്ള അടുത്ത ബന്ധുക്കള്‍ ഇതില്‍പെടും. അയല്‍വാസികള്‍ അടക്കമുള്ളവരെയും പൊലിസ് ഈ രീതിയില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ഇവരെ പൊലിസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പ്രതികളെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ലോക്കല്‍ പൊലിസും അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കുന്നതിന് അനുകൂലമാണെന്നാണ് അറിയുന്നത്. നിരവധി ആളുകളുടെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചിട്ടും അതിലും പൊലിസിന് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ആദ്യം അന്വേഷണം തുടങ്ങിയത് പ്രൊഫഷണല്‍ കൊലപാതകികളാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലായിരുന്നു. തെളിവു തേടി അന്യസംസ്ഥാനങ്ങളിലേക്ക് പൊലീസ് എത്തിയെങ്കിലും കേസില്‍ വലിയ പുരോഗതിയുണ്ടാക്കാനായില്ല. 

അതേസമയം പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad