Type Here to Get Search Results !

Bottom Ad

മാതാപിതാക്കളെ നടതള്ളുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കും: വനിതാ കമ്മിഷന്‍


കൊച്ചി (www.evisionnews.co): മാതാപിതാക്കളെ നടതള്ളുന്ന പ്രശ്‌നം സംസ്ഥാനത്തു വര്‍ധിച്ചുവരുന്നെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ വനിതാകമ്മിഷന്‍ ശക്തമായ നടപടിയെടുക്കുമെന്നും എറണാകുളം വൈ.എം.സി.എ. ഹാളില്‍ നടന്ന മെഗാഅദാലത്തില്‍ ജോസഫൈന്‍ പറഞ്ഞു. 

മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ധാര്‍മികത പോലും പലര്‍ക്കും ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹം മനസിലാക്കണം. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടു പോലും പല സ്ത്രീകള്‍ക്കും തങ്ങള്‍ക്കെതിരേയുള്ളമോശമായ പദപ്രയോഗങ്ങളും പ്രവൃത്തികളും തടയാനാകുന്നില്ല. പെണ്‍മക്കള്‍ക്ക് സ്വത്തു നല്‍കുന്നില്ലെന്ന കേസുകളും പരിഗണനയ്ക്കു വരുന്നുണ്ട്. അന്തസും അഭിമാനവും സംരക്ഷിക്കാനുള്ള സന്നദ്ധത സ്ത്രീകളും അത് അനുവദിച്ചുകൊടുക്കാനുള്ള സന്നദ്ധത സമൂഹവും കാണിക്കണം.-ജോസഫൈന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad