കാഞ്ഞങ്ങാട് (www.evisionnews.co): കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക്. ഇത് ഔദ്യോമായി പ്രഖ്യാപിച്ചിട്ടില്ല. ആര്‍.ബി.ഡി.സിയുടെ ഇന്നു നടക്കുന്ന യോഗത്തിന് ശേഷമെ ഔദ്യോഗികമായി ടെണ്ടര്‍ പ്രഖ്യാപിക്കൂ. എഗ്രിമെന്റില്‍ ഒപ്പുവെച്ച ഉടന്‍ തന്നെ ജനുവരി മധ്യത്തില്‍ കോട്ടച്ചേരി മേല്‍പാലത്തിന്റെ തറക്കലിടല്‍ നടക്കും. ആദ്യംവിളിച്ച ടെണ്ടര്‍ കാലാവധി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോള്‍ ലഭിച്ച ആറു ടെണ്ടറുകള്‍ക്കും മതിയായ യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ തള്ളിയിരുന്നു.
കരാറുക്കാര്‍ ഒറ്റപദ്ധക്ക് വേണ്ടി 21 കോടികളുടെ നിര്‍മാണ പ്രവൃത്തി നടത്തിയതിന്റെ മുന്‍ പരിചയം ഉള്‍പ്പടെ ഏറെ കടുത്ത നടപടി ക്രമമമായിരുന്നു. ആദ്യത്തെ ടെണ്ടര്‍ നടപടിയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല മേല്‍പാലത്തിന്റെ രൂപ കല്‍പന അടക്കം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമായിരുന്നു. ഇവയൊന്നും പാലിക്കാത്തതിനാലാണ് ആദ്യ ടെണ്ടര്‍ റദ്ദാക്കിയത്. പിന്നീട് നടപടി ക്രമങ്ങള്‍ ലഘുകരിച്ചാണ് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചത്. കോട്ടച്ചേരി മേല്‍പാലത്തിന് 19 കോടി 50 ലക്ഷത്തിന്റെ ഭരണനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം 15 കോടി 60 ലക്ഷം രൂപ വഹിക്കണം.

Post a Comment
0 Comments