Type Here to Get Search Results !

Bottom Ad

സംസ്ഥാന കേരളോത്സവത്തിൽ ഗിത്താർ വായനയിൽ ഒന്നാം സ്ഥാനം നേടിയ അരവിന്ദന് അനുമോദനം


മൊഗ്രാൽ  പുത്തൂർ :(www.evisionnews.co)പാലക്കാട് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചൗക്കി ഗ്രാമീണ കലാ-സാംസ്ക്കാരിക കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഗിത്താർ വായനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അരവിന്ദന് സംസ്ഥാന യുവജന കമ്മീഷൻ അംഗം .മണികണ്ഠൻ ഉപഹാരം നൽകി, ചൗക്കിയിൽ നടന്ന അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.  .യോഗത്തിൽ വാർഡ് മെമ്പർ എസ്.എച്ച് ഹമീദ് , ജില്ലാ യൂത്ത് കോർഡിനേറ്റർ ശിവ പ്രസാദ് , സാമൂഹ്യ പ്രവർത്തകരായ അസീസ് കടപ്പുറം, കെ.കുഞ്ഞിരാമൻ , റഫീഖ കുന്നിൽ , സഹ്രിദയ കോർഡിനേറ്റർ സതീന്ദ്രൻ , പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ എം.എ നജീബ് , സാംസ്ക്കാരിക കേന്ദ്രം സെക്രട്ടറി ബാബുരാജൻ കെ.എൻ തുടങ്ങിയവർ സംസാരിച്ചു .ജില്ലാ - ബ്ലോക്ക് - പഞ്ചായത്ത് തല വിജയികൾക്കുള്ള  സർട്ടിഫിക്കറ്റുകൾ ബിലാൽ സി.ബി , ചരൺ കുമാർ , അമൽ.ബി.രാജ് , റിഫാത്ത് എന്നിവർ ഏറ്റുവാങ്ങി . പഞ്ചായത്ത് തലത്തിൽ സാംസ്ക്കാരിക രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു . സാംസ്ക്കാരി കേന്ദ്രം പ്രസിഡന്റ് ഹക്കിം കമ്പാർ അധ്യക്ഷത വഹിച്ചു. അരുൺ ബാബുരാജ് സ്വാഗതവും ട്രഷറർ മുകുന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad