Type Here to Get Search Results !

Bottom Ad

എസ്,കെ എസ്,എസ്,എഫ് ജില്ലാ ക്യാമ്പസ് കോൾ;ബദിയടുക്കയിൽ ക്യാമ്പസ് മീറ്റ് സംഘടിപ്പിച്ചു.

ബദിയടുക്ക:(www.evisionnews.co)വികല വിദ്യഭ്യാസം വിചാരണ ചെയ്യുന്നു എന്ന പ്രമേയത്തിൽ ഡിസംബര്‍ 30 ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളില്‍ നടക്കുന്ന എസ്,കെ എസ്,എസ്,എഫ് ജില്ലാ ക്യാമ്പസ് കോളിന്‍റെ പ്രചരണാര്‍ത്ഥം കാസർകോട് മണ്ഡലം കമ്മിറ്റി ബദിയടുക്ക ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്‍ററില്‍ സംഘടിപ്പിച്ച ക്യാമ്പസ് സംഗമം എസ്,വൈ,എസ് മണ്ഡലം സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയര്‍മാന്‍ അനീസ് മൊഗ്രാല്‍പുത്തൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ കണ്‍വീനര്‍ ഫായിസ് ഗോളിയടുക്ക സ്വാഗതം പറഞ്ഞു. റസാഖ് ദാരിമി,ജാഫര്‍ മൗലവി മീലാദ് നഗര്‍,ക്യാമ്പസ് വിംങ് ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ സാഹിദ് പൈക്ക,ഖലീല്‍ ബെളിഞ്ചം പ്രമേയ പ്രഭാഷണം നടത്തി.നിസാം പളളത്തടുക്ക,അസീസ് പാട്ലടുക്ക,റഫീഖ് ചെറൂണി,തംജീദുറഹ്മാന്‍,റിഫായി,മുഹമ്മദ് ഇര്‍ഫാന്‍,സല്‍മ്മാന്‍ ഫാരിസ്,മുഹമ്മദ് മുസ്തഫ,മുഹമ്മദ് ശാഫി പി.അഹമ്മദ് ശെഫീഖ് ബാപാലിപ്പൊനം,വൈ,കെ സലാം പളളത്തടുക്ക,അമീറലി,അബ്ദുല്‍ ഖാദര്‍ ശബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad