ബദിയടുക്ക : (www.evisionnews.co)മാനവ മൈത്രിക്കും മത സൗഹാർദ്ദത്തിനും വേണ്ടി നില കൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് കെ എം സി സി കേന്ദ്ര അഡ്വൈസറി ബോർഡ് അംഗം യഹ് യ തളങ്കര പറഞ്ഞു. മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഡിജിറ്റൽ പ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ത ഭാഷാ സംഗമ ഭൂമിയായ തുളു നാടിന്‍റെ മണ്ണ് മാനവികതയ്ക്കും
സൗഹാര്‍ദ്ദത്തിനും ഉയര്‍ത്തിപ്പിടിച്ച പ്രദേശമാണെന്നും ഇവുരുടെ സൗഹൃദം കാത്തു സൂക്ഷിക്കാന്‍ സമ്മേളനത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് കുഞ്ഞി, ചായിന്റടി അദ്ധ്യക്ഷത വഹിച്ചു. മാഹിൻ കേളോട്ട്, ടി ഡി കബീർ, പി ഡി എ റഹ്മാൻ, അൻവർ ഒസോൺ,ബഷീര്‍ പള്ളങ്കോട്, ശാഫി ഹാജി ആദൂര്‍, ബദ്രുദ്ധീൻ താ സിം, സമദ് ചെർക്കള, എ എസ് അഹമ്മദ്, ബി ടി അബ്ദുല്ല കുഞ്ഞി, അബ്ബാസ് ഹാജി ബിർമിനട്ക്ക, അലി പുളിൻറടി, മൊയ്തീൻ കുട്ടി മാർജിൻ ഫ്രി, ഫാറൂക്ക് കുന്പഡാജെ, ഹമീദലി മാവിനങ്കട്ട, ഹൈദർ കുടുപ്പം കുഴി, അബ്ദുൽ റഹിമാൻ കുഞ്ചാർ, സിയാദ് പെർഡാല,അലി പെരഡാല, സിയാദ് പിലാങ്കട്ട, ഇജാസ് ഇബ്രാഹീം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment
0 Comments